Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : S Rajendran

എ​സ്. രാ​ജേ​ന്ദ്ര​ന് ഇ​ന്ന് മൂ​ന്നാ​റി​ൽ ബി​ജെ​പി സ്വീ​ക​ര​ണം

മൂ​ന്നാ​ർ: സി​പി​എം വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന മു​ൻ എം​എ​ൽ​എ എ​സ്. രാ​ജേ​ന്ദ്ര​ന് ഇ​ന്ന് ബി​ജെ​പി സ്വീ​ക​ര​ണം. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മൂ​ന്നാ​റി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

എ​സ്. രാ​ജേ​ന്ദ്ര​നൊ​പ്പം ബി​ജെ​പി​യി​ൽ ചേ​ർ​ന്ന മ​റ്റ് പ്ര​വ​ർ​ത്ത​ക​രും സ്വീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ബി​ജെ​പി അം​ഗ​ത്വ​മെ​ടു​ത്ത​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് രാ​ജേ​ന്ദ്ര​ൻ പാ​ർ​ട്ടി പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ബി​ജെ​പി നി​യ​ന്ത്ര​ണ​ത്തി​ലു​ള​ള സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ശാ​ഖ എ​സ്. രാ​ജേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നാ​റി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​രു​ന്നു.

Kerala

ചു​വ​പ്പ് വി​ട്ട് കാ​വി​യി​ലേ​യ്ക്കോ? ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി വോ​ട്ടു​തേ​ടി എ​സ്. രാ​ജേ​ന്ദ്ര​ൻ

ഇ​ടു​ക്കി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി വോ​ട്ടു​തേ​ടി​യി​റ​ങ്ങി സി​പി​എം മു​ൻ എം​എ​ൽ​എ എ​സ്.​രാ​ജേ​ന്ദ്ര​ൻ. ഇ​ട​മ​ല​ക്കു​ടി, ദേ​വി​കു​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള തോ​ട്ടം മേ​ഖ​ല​യി​ലാ​ണു വോ​ട്ടു​പി​ടി​ത്തം.

ഇ​ട​മ​ല​ക്കു​ടി​യി​ൽ മാ​ത്രം ര​ണ്ടാ​ഴ്ച​യ്ക്കി​ടെ മൂ​ന്ന് ത​വ​ണ രാ​ജേ​ന്ദ്ര​ൻ വോ​ട്ടു തേ​ടി​യെ​ത്തി. സി​പി​എ​മ്മു​മാ​യി നാ​ലു​വ​ർ​ഷ​മാ​യി അ​ക​ന്നു​നി​ൽ​ക്കു​ക​യാ​ണു രാ​ജേ​ന്ദ്ര​ൻ.

‘തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഞാ​ൻ മ​ത്സ​രി​ച്ച​പ്പോ​ൾ എ​നി​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച​വ​രും അ​വ​രു​ടെ ബ​ന്ധു​ക്ക​ളും ഇ​ത്ത​വ​ണ പ​ല​യി​ട​ത്താ​യി മ​ത്സ​രി​ക്കു​ന്നു​ണ്ട്. അ​വ​രെ തി​രി​ച്ചു സ​ഹാ​യി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു വോ​ട്ട​ഭ്യ​ർ​ഥ​ന’ – രാ​ജേ​ന്ദ്ര​ൻ പ്ര​തി​ക​രി​ച്ചു. നി​ല​വി​ൽ ഒ​രു പാ​ർ​ട്ടി​യി​ലും അം​ഗ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന എ. ​രാ​ജ​യെ തോ​ൽ​പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് 15 വ​ർ​ഷം സി​പി​എം എം​എ​ൽ​എ​യാ​യി​രു​ന്ന രാ​ജേ​ന്ദ്ര​നെ പാ​ർ​ട്ടി​യി​ൽ​നി​ന്ന് ഒ​രു വ​ർ​ഷ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. സ​സ്പെ​ൻ​ഷ​ൻ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചി​ട്ടും തി​രി​കെ പാ​ർ​ട്ടി​യി​ൽ പ്ര​വേ​ശി​ക്കാ​തി​രു​ന്ന​തോ​ടെ​യാ​ണ് വി​വാ​ദ​ങ്ങ​ളു​ടെ തു​ട​ക്കം.

രാ​ജേ​ന്ദ്ര​ൻ ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്നും അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്നും അ​ഭ്യൂ​ഹ​മു​ണ്ട്.‌‌‌

Latest News

Up